സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ  സേവനം സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴി ലഭ്യമാവും. നിലവിൽ പ്രവർത്തിക്കുന്ന പാരന്റിങ് ക്ലിനിക്കുകൾ നൽകിവരുന്ന സേവനങ്ങൾക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാമ്പുകൾ ആരംഭിക്കുക. ഡിസംബറിൽ ക്യാമ്പുകൾ പ്രവർത്തനമാരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചു വരെയാവും ഔട്ട് റീച്ച് ക്ലിനിക്കുകൾ പ്രവർത്തിക്കുക. പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ ശനിയാഴ്ചകളിലും ഔട്ട് റീച്ച് ക്യാമ്പുകൾ നടക്കും.
ഐസിഡിഎസ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ശിശു വികസന പ്രോഗ്രാം ഓഫീസർമാർക്കാണ് പഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ചുമതല. അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ എന്നിവർ മുഖേന ക്യാമ്പിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും. ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും

പ്രസിദ്ധീകരിച്ച തീയ്യതി :02-12-2021

sitelisthead