സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തും. നാമനിർദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും  പേരും ക്രമത്തിൽ :

തിരുവനന്തപുരം 
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 64.  വെള്ളാർ, 
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13. കുന്നനാട്,
 പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 06. കോവിൽവിള, 
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 08.അടയമൺ

 കൊല്ലം       
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10. കുരിയോട്

 പത്തനംതിട്ട        
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09. കടമ്മനിട്ട

 ആലപ്പുഴ          
വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08. കിടങ്ങറ ബസാർ തെക്ക് 

 ഇടുക്കി                 
മൂന്നാർ ഗ്രാമപഞ്ചായത്തിലെ 11. മൂലക്കട, 
മൂന്നാർ ഗ്രാമപഞ്ചായത്തിലെ 18. നടയാർ

എറണാകുളം    

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11. നേതാജി, 
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14. കൽപ്പക നഗർ

തൃശ്ശൂർ            

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07. പതിയാർകുളങ്ങര

പാലക്കാട്      
ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലിലെ 06. മുതുകാട്, 
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08. പൂക്കോട്ടുകാവ് നോർത്ത്, 
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14. പിടാരിമേട്, 
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16. നരിപ്പറമ്പ്

മലപ്പുറം      

കോട്ടക്കൽ മുനിസിപ്പൽ കൗൺസിലിലെ 02. ചുണ്ട, 
കോട്ടക്കൽ മുനിസിപ്പൽ കൗൺസിലിലെ  14. ഈസ്റ്റ് വില്ലൂർ, 
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02. കാച്ചിനിക്കാട് കിഴക്ക്

കണ്ണൂർ        

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05. മമ്മാക്കുന്ന്, 
രാമന്തളി ഗ്രാമപഞ്ചായത്തിലെ 09. പാലക്കോട് സെൻട്രൽ, 
മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിലെ 29. ടൗൺ, 
മാടായി ഗ്രാമപഞ്ചായത്തിലെ 20. മുട്ടം ഇട്ടപ്പുറം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2024

sitelisthead