വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. 

വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉൽപ്പന്നനാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ മുൻപാകെ റിപ്പോർട്ട് ചെയ്യണം. കൂടാതെ, നാശനഷ്ടം സംഭവിച്ച് 6 മാസത്തിനുള്ളിൽ ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണ്ണയ പരിശോധനകളിലും മാറ്റമില്ല.

ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo