പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി 15 മുതൽ 21 വരെ സംസ്ഥാനതലത്തിൽ പാലിയേറ്റീവ് കെയർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ എന്നിവയ്‌ക്കൊപ്പം കുടുംബശ്രീയും ക്യാമ്പയിൻ ഭാഗമാകും. ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിൽ പാലിയേറ്റീവ് കെയർ വിഷയം ചർച്ച ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2024

sitelisthead