വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്‌ന പുരസ്ക്കാരം 2022 ന് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖല, ശാസ്ത്ര സാങ്കേതിക മേഖല  എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർക്കും അപേക്ഷിക്കാം

ഓരോ വിഭാഗത്തിലെ പുരസ്‌കാരജേതാവിനും ഒരു ലക്ഷം രൂപയും  ശിൽപവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. പ്രവർത്തനമേഖല വിശദീകരിക്കുന്ന രേഖകൾ ഉൾപ്പെടുത്തി അപേക്ഷ ജില്ല വനിത ശിശു വികസന ഓഫീസുകളിൽ നവംബർ 25-ന് മുൻപ് സമർപ്പിക്കേണ്ടതാണ്. വ്യക്തികൾക്കും സംഘടനകൾക്കും മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള  വനിതകളെ അവാർഡിനായി നാമനിർദേശം ചെയ്യാം. കഴിഞ്ഞ 5 വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചിരിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. മരണപ്പെട്ടവരെ അവാർഡിന് നാമനിർദേശം ചെയ്യേണ്ടതില്ല

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-08-2022

sitelisthead