കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സമർപ്പിക്കാം. വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി നടപ്പിലാക്കുന്ന, ഇ-മാനെജ്‌മെന്റ് ഓഫ് ഇൻസ്‌പെയർ അവാർഡ് സ്‌കീം വെബ് പോർട്ടലിൽ പ്രധാനാദ്ധ്യാപകർ മുഖേനയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റ്:  https://www.inspireawards-dst.gov.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2022

sitelisthead