നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി 14 ജില്ലകളിലെ 28 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളിൽ  ജലഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമായി. നിലവിലുള്ള പരിശോധനകളിലെ 16 ഇനങ്ങള്‍ ഇത്തരം ലാബുകളില്‍ പരിശോധിക്കാന്‍ കഴിയും. ഗുണനിലവാര പരിശോധനക്ക് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജലവിഭവ വകുപ്പ് പരിശീലനം നൽകും. 

കുടിവെള്ള സ്രോതസ്സുകളിലെ ജലം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക, ഗുണനിലവാരമില്ലാത്ത ജലം നിശ്ചിത ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, മലിനീകരണത്തിനു കാരണമാകുന്ന വസ്തുക്കളെ ജലസ്രോതസ്സില്‍നിന്നും സുരക്ഷിതമായ അകലത്തില്‍ മാത്രം കൈകാര്യം ചെയ്യുന്നതിന്​ അവബോധം വളര്‍ത്തുക, ജലജന്യരോഗങ്ങള്‍ കുറയ്ക്കുക, ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രാദേശികമായി പൊതുജനങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ഗുണനിലവാര പരിശോധനക്ക് സാഹചര്യമൊരുക്കുകയാണ് ഇതിലൂടെ .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-11-2022

sitelisthead