സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകസ്മിക അവധി അനുവദനീയമായ സാംക്രമിക രോഗപട്ടികയില്‍ ചിക്കന്‍പോക്‌സ് ഉള്‍പ്പെടുത്തി. രോഗബാധയുണ്ടായാല്‍ 21 മുതല്‍ 30 ദിവസം വരെ അവധികിട്ടും. വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ഇതുവരെ 3150 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1976ലാണ് കേരള സര്‍വീസ് ചട്ടത്തിലെ സാംക്രമികരോഗപട്ടികയില്‍ നിന്ന് ചിക്കന്‍പോക്‌സ് ഒഴിവാക്കിയത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2024

sitelisthead