ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്   കൃഷിവകുപ്പ് നടത്തുന്ന വൈഗ അഗ്രി ഹാക്ക് 23ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു .കാർഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾക്ക്   ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനും വികസിപ്പിക്കുവാനും ഹാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്‌നപരിഹാര മത്സരത്തിൽ   സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും.  3 മുതൽ 5 പേർ അടങ്ങുന്ന ടീമുകൾക്ക് മേൽപറഞ്ഞ വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകളോടൊപ്പം കാർഷിക മേഖലയിലെ സംരംഭകരായി ഉയർന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.   പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 12 ന് മുമ്പായി അഗ്രി ഹാക്ക് പോർട്ടൽ  വഴി രജിസ്റ്റർ ചെയ്യണം.തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകൾക്ക് ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9383470061, 9383470025 ൽ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2023

sitelisthead