ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവൺമെന്റിലെ സെന്റർ ഫോർ ഗുഡ് ഗവേര്ണൻസ്‌ സംഘടിപ്പിക്കുന്ന ഉപന്യാസ രചന മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഡിസംബർ 19 മുതൽ 21 വരെയുള്ള സദ്ദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്കായി "പൗരകേന്ദ്രീകൃതമായ ഭരണ നിർവഹണം : പരിമിതികളും  സാധ്യതകളും " എന്ന വിഷയത്തിലും ബിരുദ/ ബിരുദാനന്തര , ഗവേഷണ വിദ്യാർത്ഥികൾക്കായി  ഭരണനിർവഹണ മികവ് : യാഥാർഥ്യവും പ്രതീക്ഷയും എന്ന വിഷയത്തിലുമാണ്  ഉപന്യാസ രചന സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ രചനകൾ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://img.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-12-2023

sitelisthead