2023 വർഷത്തിൽ NEET പരീക്ഷ എഴുതുന്നതിന് അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ SC, ST, OBC വിഭാഗം വിദ്യാർഥികൾക്ക് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ NEET പരീക്ഷ പരിശീലനത്തിന് മാർച്ച് 25 നു മുമ്പായി അപേക്ഷിക്കാം.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ₹ ഒരു ലക്ഷം വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2023 NEET പരീക്ഷക്ക് അപേക്ഷിച്ചതിന്റെ കൺഫർമേഷൻ ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന ഫോമിൽ അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/ പട്ടികവർഗക്കാരായ വിദ്യാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2023

sitelisthead