കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും കായിക യുവജനക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് യങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം. സർക്കാർ സംവിധാനങ്ങളെക്കുറിച്ച് അറിവ് നൽകുക, പൊതുസേവനം, നയരൂപീകരണം, പൊതുഭരണം മുതലായവയെക്കുറിച്ച് മനസിലാക്കുക, നേതൃത്വപാടവം, സമർപ്പണബോധം, സഹാനുഭൂതി, സഹകരണ മനോഭാവം, ആശയവിനിമയശേഷി മുതലായവ പരിപോഷിപ്പിക്കുക, സമർപ്പണ മനോഭാവം ഉള്ളവരെ ഭാവിയിൽ പൊതുസേവനത്തിലേക്ക് ആകർഷിക്കുക, പ്രശ്ന പരിഹാരത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ പ്രവർത്തിക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

വിദഗ്ധരും കേരള സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഓരോ ജില്ലകളിൽ നിന്നും ഓരോ ആളുകളെയായിരിക്കും (ആകെ 14 പേർ ഇതിനായി തിരഞ്ഞെടുക്കുക. KYLA, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (IMG) എന്നെ സ്ഥാപനങ്ങളായിരിയ്ക്കും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സ്വന്തം ജില്ലകളിലെ ജില്ലാ കളക്ടർമാരോടും ജില്ലാ വികസന കമ്മീഷ്ണർമാരോടും യോജിച്ച് പ്രവർത്തിക്കാനുള്ള അവസരമുണ്ടായിരിക്കും. പങ്കാളികളാവുന്ന ഇന്റേണുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിന്റെ പൊതുനയം, ഗവേണൻസ്, ഭരണനിർവഹണം, നേതൃത്വപാടവം, മാനേജ്മെന്റ് (Public policy, Governance, Administration, Leadership and Management) എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാകും.

കേരളത്തിൽ താമസിക്കുന്നവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പരിജ്ഞാനമുള്ളവരും, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും തത്തുല്യമായ മറ്റ് യോഗ്യതകൾ (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്) ഉള്ള 2022 ഓഗസ്റ്റ് 1 ന് 21 നും 32 ഇടയിൽ പ്രായം (1990 ഓഗസ്റ്റ് 1നും അതിന് ശേഷവും ജനിച്ചവർക്ക് അപേക്ഷിക്കാം) ഉള്ളവരുമായിരിയ്ക്കണം അപേക്ഷകർ. 

8 മാസ കാലാവധിയുള്ള പ്രോഗ്രാമിന് പ്രതിമാസം 20000/- രൂപ വീതം സ്റ്റൈഫന്റ് നല്കുന്നതായിരിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് kyla.keralagov.in@gmail.com എന്ന മെയിൽ ഐഡിയിലോ 471 - 2338077, 0471 - 2334122, 0471 - 2333124, 0471 - 2331803 ഫോൺ നമ്പറിലോ ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2022

sitelisthead