കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ചു കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങൾ എന്നിവർക്കായി സംസ്ഥാനതല കഥാരചന മത്സരം സംഘടിപ്പിക്കുന്നു. ഇഷ്ടമുള്ള വിഷയത്തിൽ പരമാവധി 2000 വക്കിലായിരിക്കണം കഥയെഴുതേണ്ടത്.

മൗലികമായ രചനയോടൊപ്പം മറ്റൊരു കടലാസിൽ പേര്,  മേൽവിലാസം, അയൽക്കൂട്ടത്തിന്റെ /ഓക്സിലറി ഗ്രൂപ്പിന്റെ പേര്, ഫോൺ നമ്പർ എന്നിവ എഴുതി എക്സിക്യൂട്ടിവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിംഗ്, മെഡിക്കൽ കോളേജ് പി.ഒ. തിരുവനന്തപുരം 695011 വിലാസത്തിൽ ഫെബ്രുവരി 6-നകം ലഭ്യമാക്കണം.

മികച്ച രചനക്ക് 15,000 രൂപയും 2-ാം സ്ഥാനത്തിന് 10,000 രൂപയും 3-ാം സ്ഥാനത്തിന് 5,000 രൂപയും സമ്മാനം ലഭിക്കും. 5 പേർക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും. വിവരങ്ങൾക്ക് https://www.kudumbashree.org/sargam2023.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead