ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബഡ്സിന് അനുയോജ്യമായ ടാഗ് ലൈൻ ഉൾപ്പെടെയുള്ള ലോഗോയ്ക്കായി മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, പകൽ പരിപാലനം, ഭിന്നശേഷിക്കാരായ മുതിർന്നവരുടെ പരിചരണം, പുനരധിവാസം എന്നിങ്ങനെ ബഡ്സ് സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്ന ലോഗോയും ടാഗ് ലൈനുമാണ് തയാറാക്കേണ്ടത്. മികച്ച എൻട്രിക്ക് ₹ 10,000 സമ്മാനം ലഭിക്കും. എൻട്രികൾ പ്രോഗ്രാം ഓഫീസർ (സാമൂഹ്യ വികസനം), കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്, മെഡിക്കൽ കോളേജ്.പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ആഗസ്റ്റ് 10. വിവരങ്ങള്‍ക്ക് www.kudumbashree.org/tenders.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2023

sitelisthead