കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിതവിഭാഗ വികസനകോർപ്പറേഷൻ പിന്നാക്ക വിഭാഗ വികസനവകുപ്പിന്റെ സബ്‌സിഡിയോടെ ഓട്ടോ/ ടാക്‌സി മേഖലയിലുള്ളവർക്ക് ഇലക്ട്രിക്/സി.എൻ.ജി ഓട്ടോ ടാക്‌സികൾ വാങ്ങുന്നതിന് വായ്പ നൽകുന്നു. രണ്ടരലക്ഷം രൂപയിൽ താഴെ പ്രതിവർഷ വരുമാനമുള്ള പരിവർത്തിത ക്രൈസ്തവ/ശുപാർശിത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പെട്രോൾ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്നതിനും വായ്പ അനുവദിക്കും. പരമാവധി അഞ്ചുലക്ഷം രൂപ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2564304, 9400309740.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2024

sitelisthead