സംസ്ഥാനതലത്തിൽ കലാലയ ഡിജിറ്റൽ ഫിലിം മേക്കിങ് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. സ്ത്രീധനം,അസമത്വം, പെൺകുട്ടികളോടുള്ള അതിക്രമം, തുടങ്ങിയ വിഷയങ്ങളിൽ പ്രതികരിക്കുന്ന ഫിക്ഷനുകൾ, റീൽസ്, സ്ത്രീകളുടെ അതിജീവനവുമായി ബന്ധപ്പെട്ട ഹ്രസ്വ ഡോക്യുമെന്ററികൾ എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കാം. ഫിക്ഷനുകൾ 3 മുതൽ 5 മിനിട്ടുവരെ, റീൽസ് 30 സെക്കൻ്റ് മുതൽ 1 മിനിട്ട് വരെ ഡോക്യുമെന്ററി 5 മിനിട്ട് എന്നിങ്ങനെയാണ് സമയ ദൈർഘ്യം.

മികച്ച ഫിക്ഷന് 1 ലക്ഷം രൂപ,റീൽസ് 50,000 രൂപ,ഡോക്യുമെന്ററി 50,000 രൂപ, എന്നിങ്ങനെ ക്യാഷ്അവാർഡും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. എൻട്രികൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം samammicrofilmfest@gmail.com എന്ന മെയിലിലേ മെമ്പർ സെക്രട്ടറി ഭാരത് ഭവൻ തൃപ്തി ബംഗ്ലാവ്, തൈക്കാട് എന്ന വിലാസത്തിൽ പെൻഡ്രൈവിൽ ഏപ്രിൽ 8 നകം സമർപ്പിക്കണം. വിവരങ്ങൾക് : 0471 400 0282

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-03-2024

sitelisthead