വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്ക് പ്രതിമാസം 50,000 മുതൽ 2 ലക്ഷം രൂപ വരെ 2 വർഷത്തേയ്ക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് നവംബർ 20-ന് മുൻപായി അപേക്ഷിയ്ക്കാം. കൃഷി, ജൈവവൈവിധ്യം, ഡിജിയ്റ്റൽ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്ക്കാരം എന്നീ വിഷയങ്ങളിലും സംസ്ഥാന സർവകലാശാലകളിൽ സർക്കാർ അനുവദിച്ച ട്രാൻസ്ലേഷണൽ റിസേർച്ച് സെന്ററുകളിൽ നടക്കുന്ന ഗവേഷണ മേഖലകളും ഗവേഷണത്തിനായി തെരഞ്ഞെടുത്തവർക്ക് അപേക്ഷിയ്ക്കാം. PHD പ്രബന്ധം സമർപ്പിച്ചവരോ, ഡോക്ടറേറ്റ് നേടിയവരോ ആവണം അപേക്ഷകർ. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ള വ്യക്തിയെ ആണ് ഗവേഷകർ മെന്റർ ആയി തെരഞ്ഞെടുക്കേണ്ടത്. വിവരങ്ങൾക്ക് www.kshec.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2022

sitelisthead