മത്സര പരീക്ഷ പരിശീലനത്തിൽ പങ്കെടുക്കാൻ പട്ടികവർഗ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്. യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ്,  ജാതി -വരുമാന സർട്ടിഫിക്കറ്റ് / ജനന തീയതി തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോം  ഡയറക്ടർ, പട്ടിക വർഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി മാർച്ച് 20 വൈകിട്ട് 5.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2024

sitelisthead