അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.http://www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷകൾ അതാത് സ്ഥലത്തെ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കണം. ഫോൺ : 04972700708 അവസാന തീയ്യതി: നവംബർ 11.

യോഗ്യത: സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിനു മുകളിൽ പ്രായമുളളവരായിരിക്കണം. വയസ്സ് തെളിയിക്കാൻ സ്‌കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ ഡി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം. വിധവകളുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. മുൻഗണനാ വിഭാഗം/ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷൻകാർഡിന്റെ പകർപ്പ് അപ്ലോഡ് ചെയ്യണം. വിധവകൾ സർവ്വീസ് പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് ഭിന്നശേഷി/മനോരോഗികളായ മക്കൾ ഒഴികെ പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല. വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരാവരുത്.വിധവ അപേക്ഷകയുടെ പരിചരണത്തിൽ കഴിയുന്ന വ്യക്തി ആണെന്ന് ഐ.സി.ഡി.എസ്. സൂപ്പർവൈസർ സർട്ടിഫിക്കറ്റ് നൽകണം. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉളളവർ ആയിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരായി കഴിയുന്ന വിധവകൾ ഈ ധന സഹായത്തിന് അർഹരല്ല. അപേക്ഷകർ ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ വരുന്ന പേജ് അപേക്ഷകന്റെയും വിധവയുടെയും പേരിലുളള ജോയിന്റ് അക്കൗണ്ട് അപ്ലോഡ് ചെയ്യേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2022

sitelisthead