എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ., ഡിപ്ലോമ, ടി.ടി.സി., പോളിടെക്നിക്, ബിരുദ -ബിരുദാനന്തര കോഴ്‌സ്, പ്രൊഫഷണൽ ബിരുദം, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/അതിനു മുകളിലുള്ള കോഴ്‌സുകളുടെ ഫൈനൽ പരീക്ഷയിൽ 1-ാം ക്ലാസും ഡിസ്റ്റിംഗ്ഷനും അതിനു മുകളിലും നേടി വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.  ഇ -ഗ്രാന്റ്‌സ് പോർട്ടൽ പ്രൊഫൈൽ മുഖേന അപേക്ഷിക്കണം. 2022-2023 വർഷം സംസ്ഥാനത്തിനകത്തു പഠിച്ചു പാസായവർക്കാണ് സ്‌കോളർഷിപ്. അവസാനതീയതി ഓഗസ്റ്റ് 15. വിവരങ്ങൾക്ക് ഫോൺ :0481-2562503

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2023

sitelisthead