ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (SSK) മലയാളം മാധ്യമത്തിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, (മനുഷ്യാവകാശം, സാമൂഹികാവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമാണം മുതലായവ) 2 മിനിറ്റിൽ കുറയാത്തതും 7 മിനിറ്റിൽ കൂടാതെ അവതരിപ്പിക്കണം.

1-ാം സമ്മാനമായി 25,000 രൂപയും പ്രശസ്തി പത്രവും 2-ാം സമ്മാനമായി 20,000 രൂപയും പ്രശസ്തി പത്രവും 3-ാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധത്തിനായി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുപ്പിനായി സിനിമകൾ ഡിസംബർ 9-ന് മുമ്പായി യുട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ലോഡ്‌ ചെയ്ത ശേഷം jesskfilm@gmail.com -ൽ സമർപ്പിക്കണം. ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി.ഡി.എഫ് ഫോർമാറ്റിൽ നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-11-2022

sitelisthead