സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും അത്യാധുനിക സാങ്കേതികവിദ്യകളും നിർമാണ യന്ത്രങ്ങളും സംരംഭകർക്ക് പരിചയപെടുത്തുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് 11 മുതൽ 14 വരെ കലൂർ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മെഷിനറി എക്സ്പോ 2023 സംഘടിപ്പിക്കും. ഓരോ മേഖലയിലുമുള്ള ടെക്‌നോളജിയുടെ പുത്തൻ മാറ്റങ്ങളും അത് ജോലിഭാരത്തെ എങ്ങനെ ലഘൂകരിക്കുമെന്നും അത് വഴി എങ്ങനെ ഉത്പ്പാദനവും ലാഭവും വർധിപ്പിക്കാമെന്നും മനസിലാക്കാനുള്ള വേദിയാകും എക്സ്പോ. 

മെഷിനറി നിർമ്മാതാക്കൾ, വിതരണക്കാർ, ധനകാര്യ സ്ഥാപനങ്ങൾ, സംരംഭകർ തുടങ്ങി ആർക്കും എക്സ്പോയിൽ പങ്കെടുക്കാം. രജിസ്ട്രേഷന് machineryexpokerala.in. വിവരങ്ങൾക്ക്: 0484-2421360, 9447829311 machineryexpokerala@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo