പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന വനിതാ ശിശുവികസന വകുപ്പിന്റെ  മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എൽ/ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും സമർപ്പിക്കണം. www.schemes.wcd.kerala.gov.in ലൂടെ അപേക്ഷിക്കാം. കൂടുതൽ  വിവരങ്ങൾ അടുത്തുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുകളിൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2023

sitelisthead