‘മൈന്റ് മാറ്റേഴ്സ്: യൂത്ത്, എംപവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്’ എന്ന വിഷയത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ 18നും 40നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com ലോ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 ) നേരിട്ടോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 8086987262, 0471 2308630

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-12-2023

sitelisthead