നോര്‍ക്ക റൂട്ട്‌സും, ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന IT അനുബന്ധ മേഖലകളിലെ മെഷീന്‍ ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഡാറ്റാസയന്‍സ് & അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 45 വയസിൽ താഴെയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗോളതലത്തില്‍  IT അനുബന്ധ തൊഴില്‍ മേഖലകളില്‍ ജോലികണ്ടെത്താന്‍ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ്. 

കോവിഡ് മൂലം തൊഴില്‍ നഷ്ടമായവര്‍ക്കും, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ ആദ്യവാരം ആരംഭിയ്ക്കുന്ന 6 മാസ കാലയളവുള്ള കോഴ്സിന് സെപ്റ്റംബർ 10-ന് മുൻപായി അപേക്ഷിയ്ക്കാം. വിവരങ്ങൾക്ക്  https://ictkerala.org/courses സന്ദർശിക്കുക. കോഴ്‌സ് ഫീസിന്റെ  75% നോര്‍ക്ക-റൂട്ട്‌സ് വഹിയ്ക്കും.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-09-2022

sitelisthead