ഉദ്യോഗാർഥികൾക്ക് പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ 26 മുതൽ സ്വയം തിരുത്താം. പ്രൊഫൈലിൽ പേര്, ജനനത്തിയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ളവ തിരുത്താം. പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെയും സമർപ്പിക്കാത്തവർക്ക് നിലവിൽ പ്രൊഫൈലിൽ ക്ലെയിം എപ്പോൾ വേണമെങ്കിലും തിരുത്താം. അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താം. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത സർട്ടിഫിക്കറ്റ് പരിശോധന സമയത്താകും നേരത്തെ വരുത്തിയ ഭേദഗതികൾ പരിശോധിക്കുക. അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള സ്വയംതിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒ.ടി.പി. സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവീസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് ഈ അവസരം വിനിയോഗിക്കാനാവില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും. വിശദാംശങ്ങൾക്ക് keralapsc.gov.in

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo