ആർഎസ്എസ് റബറിന് കുറഞ്ഞത് ₹ 170 ഉറപ്പാക്കുന്ന റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ നവംബർ 30 വരെ അംഗമാകാം. അടുത്തുള്ള റബർ ഉത്പാദക സംഘത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷകന്റെ ഫോട്ടോ റബർ നിൽക്കുന്ന സ്ഥലത്തിന്റെ കരം അടച്ച രസീത്, പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. പദ്ധതിയിൽ നിലവിൽ അംഗങ്ങളായവർ 2023-24 വർഷത്തെ ഭൂനികുതി അടച്ച രസീത് നൽകി രജിസ്ട്രേഷൻ പുതുക്കണം. ധനസഹായത്തിന് സമർപ്പിക്കുന്ന സെയിൽസ് ഇൻവോയ്സുകൾ/ ബില്ലു കൾ സാധുവായ ലൈസൻസ് ഉള്ള കച്ചവടക്കാരിൽ നിന്നുള്ളതായിരിക്കണം. കച്ചവടക്കാർ നിയമപരമായ റിട്ടേണുകൾ സമർപ്പിക്കുന്നവരാകണം. വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് ഓഫീസുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: rubberboard.org.in/contactus

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-09-2023

sitelisthead