പേവിഷബാധയ്ക്കെതിരായ 26,000 വയൽ ആന്റി റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി.) ലഭ്യമായി. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ വാക്സിനാണ് ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതാണ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതൽ മൂന്നിരട്ടി വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അധികമായി വാക്സിൻ ശേഖരിക്കാനുള്ള നടപടികളാണ് കെ.എം.എസ്.സി.എൽ നടത്തുന്നത്. ലഭ്യമായ വാക്സിൻ ആശുപത്രികളിൽ വിതരണം ചെയ്തു വരുന്നു
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2022

sitelisthead