കേരള സംസ്ഥാന സാക്ഷരതാമിഷൻ  അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സാക്ഷരതാ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹായത്തോടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ആരംഭിക്കുകയാണ്. സ്ത്രീകൾ, പെൺകുട്ടികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡർ - ക്രിയർ വിഭാഗങ്ങൾ, അതിഥി തൊഴിലാളികൾ, പ്രത്യേക പരിഗണനാവിഭാഗങ്ങൾ, നിർമ്മാണ തൊഴിലാളികൾ, ചേരി/തീരദേശ നിവാസികൾ എന്നിവരിൽ  നിരക്ഷരർ ഉണ്ടെങ്കിൽ അവരെ സാക്ഷരരാക്കുകയും തുടർവിദ്യാഭ്യാസം നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2022

sitelisthead