ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അനധികൃത ലഹരിവസ്തുക്കളുടെ  ഉപയോഗം തടയുന്നതിനായി ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുമ്പോൾ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം.

ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഡാന്‍സ് ഫ്‌ളോര്‍, പ്രവേശന കവാടം, നിര്‍ഗമന മാര്‍ഗം തുടങ്ങിയ ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുളള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.

ലൈസസന്‍സുള്ള സ്ഥാപനങ്ങളില്‍ നിയമപരമായി അനുവദനീയമായ പ്രായപരിധിക്ക് മുകളിലുളളവര്‍ക്ക്  മാത്രം ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അനുസൃതമായി സമയനിബന്ധന പാലിച്ചു മദ്യം വിളമ്പാം. ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനായി യാതൊരു സൗജന്യവും നല്‍കാന്‍ പാടില്ല. കണ്ട്രോൾ റൂം ☎ 0471-2322825, 9447178000.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-12-2022

sitelisthead