യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കുള്ള ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരിന്റെയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. www.mwdscholarship.kerala.gov.in ൽ നവംബർ 30നകം അപേക്ഷിക്കണം. 2025-26ൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ റിന്യൂവൽ ചെയ്യുന്നതിന് വീണ്ടും അപേക്ഷിക്കണം. ഫോൺ: 0471 2300524, 0471 2300523.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2026