രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷം രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IISc/IMSc കോഴ്‌സുകളിൽ ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കും. 

അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും, ഐഐഎമ്മുകളിലും, ഐ.ഐ.എസ്.സി കളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കും ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc  വിദ്യാർഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 

കേരളത്തിലെ സ്ഥിരതാമസക്കാരായ/ കേരളത്തിൽ ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. കോഴ്‌സ് കാലാവധിക്കുളളിൽ ഒറ്റ തവണയായി 50,000 രൂപ സ്‌കോളർഷിപ്പ്  അനുവദിക്കും. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും ഈ സ്‌കോളർഷിപ്പ് ലഭിച്ചവരും മറ്റു വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ  നിന്നും ഇതേ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളും സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. 

www.mwdscholarship.kerala.gov.in ലൂടെ നവംബർ 30നകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ഡിസംബർ അഞ്ചിനുള്ളിൽ വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗമോ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2300523, 0471-2300524.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo