അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം 2023നോട് അനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി അഗലിയില്‍ സംഘടിപ്പിക്കുന്ന മില്ലറ്റ് കോണ്‍ക്ലേവ് 26,27,28 തീയതികളില്‍. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പുസ്തക പ്രകാശനം, പരമ്പരാഗത ഭക്ഷ്യമേള, ന്യൂട്രീഷന്‍ മേള എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും.

കുടുംബശ്രീ കർഷകർ കൃഷി ചെയ്ത വിവിധ ചെറുധാന്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. വിവിധ ധാന്യങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീൻ, പോഷകമൂല്യങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്ന വിപണി സൃഷ്ടിക്കുക എന്നിവയും കോണ്‍ക്ലേവിന്റെ ലക്ഷ്യങ്ങളാണ്. 

ശാസ്ത്രീയ കൃഷിയെക്കുറിച്ചും ഓരോ മില്ലറ്റിലെയും പ്രോട്ടീനുകളുടെ അനുപാതത്തെക്കുറിച്ചും സംരംഭകത്വത്തിന്റെ സാധ്യതയെക്കുറിച്ചും കൂടുതൽ അറിയാൻ കോൺക്ലേവ് കർഷകരെ സഹായിക്കും. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പുസ്തക പ്രകാശനം, പരമ്പരാഗത ഭക്ഷ്യമേള, ന്യൂട്രീഷന്‍ മേള എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. കമ്പളവും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-05-2023

sitelisthead