തിരുവനന്തപുരം ജില്ല ആസ്ഥാനമാക്കി പട്ടത്ത് ക്ഷീരവികസന വകുപ്പിന്റെ കീഴിൽ ISO 17025:2017 പ്രകാരം എൻ.എ.ബി.എൽ ലഭിച്ച സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ പാൽ, പാൽഉത്പന്നങ്ങൾ, വെള്ളം, കാലിത്തീറ്റ എന്നിവയുടെ വിവിധ പരിശോധനകൾ നടത്തും. കെമിക്കൽ, മൈക്രോബയോളജി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ ഏകദേശം 175 ഘടകങ്ങൾക്ക് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്.
പാലിലെ A1-,A2 Casein ന്റെ സാന്നിധ്യം പരിശോധിച്ച് നാടൻ പശുവിന്റെ പാലും സങ്കരയിനം പശുവിന്റെ പാലും തിരിച്ചറിയുവാനുള്ള സംവിധാനവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. എല്ലാ പരിശോധനകൾക്കും ഗവൺമെന്റ് അംഗീകൃത ഫീസ് നൽകിയാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0471-2440074, 9495592514.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-01-2022

sitelisthead