കുടുംബശ്രീ ഒരു നേർചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്റെ ആറാം സീസൺ ആരംഭിച്ചു. പൊതുവിഭാഗത്തിനും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പങ്കെടുക്കാം.കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിൽ അയക്കേണ്ടത്. പൊതുവിഭാഗത്തിലും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തിന് 25,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡ്  ലഭിക്കും. അഞ്ച് പേർക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനവും നൽകും. ഒരാൾക്ക് പരമാവധി അഞ്ച് ചിത്രങ്ങൾ വരെ അയയ്ക്കാം.

 ഫോട്ടോകൾ kudumbashreephotocontest@gmail.com എന്ന ഇ-മെയിൽ വിലാസ ത്തിൽ അയക്കണം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കിൽ വാട്ടർമാർക്ക് ചെയ്യാത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയ സി.ഡി-യോ 'പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിൽ ലഭ്യമാക്കണം. 'കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. എൻട്രികൾ അയക്കാനുള്ള അവസാന തീയതി ഏപ്രിൽ 07. വിവരങ്ങൾക്ക്  www.kudumbashree.org സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-03-2024

sitelisthead