ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷിക-ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിൽ 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ആതിഥ്യമരുളുന്നത്. 

ആഗോളതലത്തിൽ പ്രശസ്തരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക-അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഭക്ഷ്യ-പോഷക സുരക്ഷ, കാലാവസ്ഥ വ്യതിയാനം, കാർഷിക ഉത്പാദന വ്യവസ്ഥ, ഉത്പന്നങ്ങൾ, ജനിതക സാങ്കേതിക വിദ്യകൾ, മൃഗസംരക്ഷണം, ഹോട്ടികൾച്ചർ, അക്വാകൾച്ചർ, മത്സ്യബന്ധനം, പുത്തൻ സാങ്കേതികവിദ്യകൾ, നയരൂപീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചകളുണ്ടാകും. പ്ലീനറികൾ, പ്രത്യേക പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, അഗ്രി എക്‌സ്‌പോ, സിംപോസിയങ്ങൾ, പാനൽ ചർച്ചകൾ, വിദ്യാർഥികൾക്കായി പ്രസംഗ മത്സരം, കർഷകരുമായും വ്യവസായികളുമായുള്ള സംവാദങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ഇനങ്ങൾ.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. സർക്കാർ സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മറ്റും നൂതന കാർഷിക സാങ്കേതികവിദ്യകൾ അഗ്രി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. സമ്മേളനത്തിൽ നടക്കുന്ന പ്രസംഗമത്സരത്തിൽ കാർഷിക സർവകലാശാല വിദ്യാർഥികൾക്ക് പങ്കെടുക്കാം.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 16asc2023.in , 16asc2023@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead