ക്ഷീര വികസന വകുപ്പിന്റെ ''പടവ് 2024' നോടനുബന്ധിച്ചു നൽകുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം.  2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയ ക്ഷീരവികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അവാർഡിന് പരി​ഗണിക്കും. മികച്ച പത്ര റിപ്പോര്‍ട്ട് , മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍ അല്ലെങ്കില്‍ ലേഖനം - കാര്‍ഷിക മാസികകള്‍ , മികച്ച പുസ്തകം -ക്ഷീര മേഖല, മികച്ച ശ്രവ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട് , മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററി അല്ലെങ്കില്‍ മാഗസിന്‍ പ്രോഗ്രാം, ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം' എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാ​ഗങ്ങളിൽ പുരസ്‌കാരങ്ങള്‍ നൽകും.

നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dairydevelopment.kerala.gov.in ലഭിക്കും. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ ഫെബ്രുവരി 12 വൈകിട്ട് 5 മണിക്ക് മുന്‍പായി ജോയിന്റ് ഡയറക്ടര്‍ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :9495818683,9995240861,9446467244. 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2024

sitelisthead