ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണു മത്സരം. 1-ാം സ്ഥാനത്തിന് 15,000 രൂപയും 2-ാം സ്ഥാനത്തിന് 10,000 രൂപയും 3-ാം സ്ഥാനത്തിന് 5000 രൂപയും, EMS സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് പ്രസംഗ സമയം. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. താത്പ്പര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ബയോഡേറ്റ youthday2020@gmail.com ഐ.ഡിയിൽ ഒക്ടോബർ 30 ന് വൈകിട്ട് 5-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 8086987262, 0471 2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2022

sitelisthead