ഡിസൈനിങ് അഭിരുചിയുള്ളവർക്ക് അനന്ത സാധ്യതകൾ നൽകുന്ന, ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറിൽ ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാം. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ 'കൂൾ' വഴിയാണ് നാലാഴ്ചത്തെ പരിശീലനം. kite.kerala.gov.in പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 2000/- രൂപയും 18% ജി.എസ്.ടി-യുമാണ് കോഴ്സ് ഫീ.

ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ട് നിർമിക്കാനും ഡിസൈൻ ചെയ്യാനും സ്ക്രൈബസ് ഉപയോഗിക്കാം‍. ബിസിനസ് കാർഡുകൾ, പോസ്റ്റ്കാർഡുകൾ, ബുക്ക് കവറുകൾ, ഫ്ലൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയാറാക്കാനും‍ സ്‍ക്രൈബസ് കൊണ്ട് സാധിക്കും. വരകൾക്കും അക്ഷരങ്ങൾക്കും വെക്ടർ ഗുണമേന്മയുള്ളതുകൊണ്ടുതന്നെ പ്രിന്റിംഗിലോ, കാഴ്ചയിലോ പ്രശ്നങ്ങൾ ഉണ്ടാവില്ല. വിൻഡോസ് കമ്പ്യൂട്ടറുകളിലും, ലിനക്സ്, ഉബുണ്ടു കമ്പ്യൂട്ടറുകളിലും സ്‍ക്രൈബസ് നന്നായി പ്രവർത്തിക്കും. ഇൻസ്റ്റാൾ ചെയ്യാതെ ഉപയോഗിക്കാവുന്ന പോർട്ടബിൾ സോഫ്റ്റ്‍വെയറും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023

sitelisthead