2023 ഫെബ്രുവരി 5 മുതൽ 10 ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) ഒന്നിക്കണം മാനവീകത എന്ന ആശയത്തിൽ നടക്കും. സമകാലിക ലോകനാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതുപ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാൻ, ലെബനൻ, പാലസ്തീൻ, ഇസ്രായേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിലെത്തും. 

അന്തരിച്ച പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് പീറ്റർ ബ്രൂക്കിന്റെ ഷേക്സ്പീരിയൻ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ഗിരീഷ് കർണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.

ഇറ്റ്ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതൽ ലളിതകല അക്കാദമിയുമായി സഹകരിച്ച് തൃശൂരിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-11-2022

sitelisthead