ഇതര സംസ്ഥാന കുട്ടികളെ മലയാള ഭാഷയിലേക്ക് അവരുടെ ഭാഷയിലൂടെ ആകർഷിക്കാൻ അധിവാസം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റ് (District Institute of Education and Training). മലയാളത്തിൽ പഠിപ്പിക്കുന്ന പാഠം ഇതര സംസ്ഥാന കുട്ടികൾക്ക് മനസിലാകാൻ അവരുടെ മാതൃഭാഷയിൽ വിശദീകരിച്ച് നൽകുമ്പോൾ അവർക്ക് പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അധ്യാപകർക്ക് പരിശീലനം നൽകുന്ന അധിവാസം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രീപ്രൈമറി, 1, 2 ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2023

sitelisthead