പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് വാഹന വായ്പ പദ്ധതി മുഖാന്തരം ₹  10,00,000 വായ്പ നൽകുന്നു. ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സല്‍ വാഹനങ്ങള്‍ വാങ്ങാനാണ് വായ്പ നൽകുന്നത്. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ടവരും 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000-ത്തിൽ കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കണം.

₹ 5 ലക്ഷം വരെ വായ്പക്ക് 7 ശതമാനവും അതിനു മുകളില്‍ 9 ശതമാനവും ആണ് പലിശ നിരക്ക്. വായ്പ തുക 60 തുല്ല്യമാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. 

ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നല്‍കും. വായ്പ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2204580, 9400068514.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2023

sitelisthead