കോവിഡിനുശേഷം വിദ്യാർഥികളുടെ മാനസിക-വൈകാരിക നിലയിൽ വന്ന മാറ്റം മുന്നിൽക്കണ്ടും 10, 12 ക്ലാസ് പരീക്ഷകൾ പരിഗണിച്ചും
മാനസികസംഘർഷം ലഘൂകരിക്കാനായി മനോദർപ്പൺ എന്നപേരിൽ സൗജന്യ കൗൺസിലിംഗ് സംവിധാനം. മാനസിക-സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർഥികളുടെ കഴിവുകളും സമ്മർദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. ഇതോടൊപ്പം വിദ്യാർഥികളെ സഹായിക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സ്കൂൾ, സർവകലാശാല തലങ്ങളിലെ കൗൺസലർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ ഡയറക്ടറിയും ഡേറ്റാബേസും manodarpan.education.gov.in.-ൽ ലഭ്യമാണ്. മാനസികാരോഗ്യ സഹായം തേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവ നേരിട്ട് ആക്സസ് ചെയ്യാം.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സേവനങ്ങൾ നൽകുക. എല്ലാദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ 8448440632 എന്ന നമ്പർ വഴി സൗജന്യ ടെലി-കൗൺസിലിംഗ് ലഭ്യമാവും.

6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലർമാരുമായി തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് 5 മുതൽ അരമണിക്കൂർ  തത്സമയ ചർച്ചകൾ നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടരമുതൽ 4 വരെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ‘പരിചർച്ച’ എന്നപേരിൽ വെബിനാറുകൾ സംഘടിപ്പിക്കും. എല്ലാ സെഷനുകളും പി.എം. ഇ-വിദ്യ, എൻ.സി.ഇ.­ആർ.ടി. യുട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണംചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-03-2023

sitelisthead