തീരമേഖലയിലെ യുവാക്കൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുവാനായി ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് തൊഴിൽതീരം. 2026-ആകുമ്പോഴേക്കും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ ലോകമെമ്പാടുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിഡബ്ല്യുഎംഎസ്. പ്ലാറ്റ്‌ഫോം വഴിയാണ് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. പദ്ധതി പ്രകാരം തീരദേശ പ്രദേശങ്ങളിലുള്ളവർക്ക് ഈ വർഷം കുറഞ്ഞത് 2,000 തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ 10,000 പേർക്കെങ്കിലും നൈപുണ്യ പരിശീലനം നൽകും.  

രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് മികച്ച ജോലി സാധ്യതകൾ അവരുടെ അഭലഷണീയമായ മേഖലകളിൽ കണ്ടെത്തുന്നതിന് ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ആപ്പിൽ രജിസ്റ്റർ ചെയ്‌താൽ ബന്ധപ്പെട്ട മേഖലയിലെ ജോലികൾ ഡാഷ്ബോർഡിൽ ലഭ്യമാകും. ആപ്പിലൂടെ ഇംഗ്ലീഷ് പരിജ്ഞാനം, അടിസ്ഥാന കഴിവുകൾ എന്നിവ തൊഴിൽ ദാദാക്കൾക്ക് മനസിലാക്കാൻ സാധിക്കും. കൂടാതെ ഉദ്യോഗാർഥികൾക്ക് ആപ്പ് വഴി തങ്ങളുടെ തൊഴിലിൽ മികവ് നേടുന്നതിനാവശ്യമായ പരിശീലനവും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023

sitelisthead