ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്‌കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കില്ല.

ആധാർ വിവരങ്ങൾ യുഐഡിഎഐയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആധാർ വോൾട്ടിലാണ് സൂക്ഷിക്കുന്നത്. ഓൺലൈനിലല്ലാതെ ലഭിക്കുന്ന 6ബി ഫോമുകൾ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ ഡബിൾ ലോക്ക് സംവിധാനത്തിൽ സുരക്ഷിതമായിരിക്കും. 2016ലെ ആധാർ നിയമം സെക്ഷൻ 37 അനുസരിച്ച് ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കും. www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് വഴിയോ ആധാർ ഇലക്ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കാം. 6 ബി ഫോം ഇതുവഴി സമർപ്പിച്ചാണിത് സാധ്യമാവുക.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-08-2022

sitelisthead