സർക്കാർ/ എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 25 സ്ഥാപനങ്ങൾ മുഖാന്തിരമാണ് കോച്ചിങ്ങ് സംഘടിപ്പിക്കുന്നത്.

ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവർക്കും ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. www.minoritywelfare.kerala.gov.in ലും തെരഞ്ഞെടുത്ത കോച്ചിങ്ങ് സ്ഥാപനങ്ങളിലും അപേക്ഷ ഫോം ലഭിക്കും. അപേക്ഷഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo