അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് BMI (Body Mass Index) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പൈലറ്റടിസ്ഥാനത്തിലാണ് BMI യൂണിറ്റ് സ്ഥാപിച്ചത്. ഒരാളുടെ ശാരീരിക ക്ഷമത BMIയിലൂടെ കണ്ടെത്താൻ സാധിക്കുന്ന സംവിധാനമാണ് യൂണിറ്റിലുള്ളത്. ഭാരം നോക്കുന്നതിനും പൊക്കം നോക്കുന്നതിനും, ശേഷം BMI അളക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാരീരിക ഭാരവും ജീവിത ശൈലിയും ഭക്ഷണക്രമവുമെല്ലാം അടിസ്ഥാനപ്പെടുത്തി ആരോഗ്യപ്രദമായ ജീവിതം നയിയ്ക്കുന്നതിന് പദ്ധതി സഹായകരമാകും. പദ്ധതി വിജയകരമായാൽ BMI യൂണിറ്റുകൾ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിലിടങ്ങളിലുമൊക്കെ സ്ഥാപിക്കും.

ഒരാളുടെ ശാരീരിക ക്ഷമത അളക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരുപാധിയാണ് BMI.  പൊക്കത്തിനനുസരിച്ചുള്ള തൂക്കമാണ് BMI കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ മനുഷ്യർക്കും അവരവരുടെ പൊക്കത്തിനനുസരിച്ചാണ് തൂക്കം നിർവചിച്ചിട്ടുള്ളത്. ഇതിനായി ഒരു ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. ആ ഫോർമുല പ്രകാരം അവരവർക്ക് തന്നെ പൊക്കവും തൂക്കവും നോക്കി BMI അറിയാവുന്നതാണ്. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളിൽ നിന്നും സ്വയം പ്രതിരോധം സൃഷ്ടിക്കാനാകും.

BMI കൂടുതലുള്ള വ്യക്തികൾ ഭക്ഷണം നിയന്ത്രിച്ചും വ്യായാമം കൂട്ടിക്കൊണ്ടും സ്വയം നിയന്ത്രണം എപ്പെടുത്തണം. ഇപ്രകാരം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഹൃദ്രോഗം, പ്രമേഹം, കരൾ രോഗം, വൃക്കരോഗം തുടങ്ങിയവ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2022

sitelisthead