വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് www.schemes.wcd.kerala.gov.in ൽ ഡിസംബര്‍ 31വരെ അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവർ , ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്ത കുടുംബത്തിലെ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍ എ.ആര്‍.ടി. തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന HIV ബാധിതരായ വ്യക്തികള്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക. വിവരങ്ങൾക്ക്: 0487-2361500

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2022

sitelisthead