മാറുന്ന കേരളം എന്ന തീം അടിസ്ഥാനമാക്കി സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കി നിർമിക്കുന്ന മിഴിവ് ഷോർട്ട് വീഡിയോ മത്സരത്തിന്  മാർച്ച് 23 വരെ എൻട്രികൾ സമർപ്പിക്കാം.

സമ്മാനം: ₹ 1 ലക്ഷവും ഫലകവും സർട്ടിഫിക്കറ്റുമാണ് 1-ാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് യഥാക്രമം 50,000, 25,000 കൂടാതെ ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. 5 പേർക്ക് ₹ 10,000 വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. 

അപ്‌ലോഡ് ചെയ്യേണ്ട വെബ് സൈറ്റ് : mizhiv.kerala.gov.in വിവരങ്ങൾക്ക് prd.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-03-2023

sitelisthead