പുത്തൻ സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്എം) റിസർച് ആൻഡ് ഡവലപ്മെന്റ് ഗ്രാന്റിന് അപേക്ഷിക്കാം. ഗവേഷണത്തിന്റെ ഭാഗമായി വിപണന സാധ്യതയുള്ള സാങ്കേതിക ഉത്പന്നങ്ങൾ വികസിപ്പിച്ച സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. പേറ്റന്റ് ലഭിച്ച ഉത്പന്നങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഗ്രാന്റ് ലഭിക്കും. പരമാവധി 30 ലക്ഷം രൂപവരെയാണ് ഗ്രാന്റ്.

പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, മെഡ്ടെക്, വ്യാവസായിക ആപ്ലിക്കേഷനുകൾ, അഗ്രി-ഫുഡ് ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് അവസരം. അവസാന തീയതി: 10. വിവരങ്ങൾക്ക്: grants.startupmission.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2023

sitelisthead